പ്രധാന വാര്‍ത്തകള്‍
കേരളത്തിലേക്ക് പോകാൻ അനുമതി വേണം; മദനി സുപ്രീംകോടതിയെ സമീപിക്കും


ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചേക്കും. ആരോഗ്യം കൂടുതൽ വഷളായതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. പക്ഷാഘാതത്തിന്‍റെ തുടർ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ മാസം ആദ്യം മദനിയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിലവിൽ മദനിക്ക് ശസ്ത്രക്രിയയ്ക്ക് പറ്റിയ ആരോഗ്യസ്ഥിതിയല്ല എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. അതിനാൽ തുടർചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുമതി തേടി മദനി സുപ്രീം കോടതിയെ സമീപിക്കും. ബെംഗളൂരു വിട്ടുപോകരുതെന്നതായിരുന്നു മദനിയുടെ ജാമ്യ വ്യവസ്ഥകളിലൊന്ന്.