നഷ്ടപരിഹാരത്തുക മുഴുവൻ നൽകിയിട്ടില്ലെന്നത് സത്യം, തുക രണ്ടു ഘട്ടമായി നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ
വന്യജീവി ആക്രമണത്തിനിരയായവര്‍ക്കുളള നഷ്ടപരിഹാരത്തുക രണ്ട് ഘട്ടമായി നല്‍കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.നഷ്ടപരിഹാരത്തുക മുഴുവന്‍ നല്‍കിയിട്ടില്ലെന്നത് സത്യമാണ്. മരണം സംഭവിച്ച ഉടന്‍ നല്‍കുന്ന അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം നല്‍കേണ്ട അഞ്ച് ലക്ഷം രൂപ മരിച്ചയാളുടെ യഥാര്‍ത്ഥ അവകാശിയെ സംബന്ധിച്ച അവകാശ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് ശേഷമാണ് നല്‍കുക. അവകാശ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് ശേഷമുളള നഷടപരിഹാര തുകയാണ് ഇനി നല്‍കാനുളളതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് അനുവദിക്കുന്നത് വന്യജീവി സംരക്ഷണത്തിനാണ്. കേന്ദ്ര ഫണ്ട് ലാപ്സ് ആവുന്നുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 30 കോടിയിലധികം രൂപയാണ് നഷ്ടപരിഹാരമായി കൊടുത്തിട്ടുളളത്.
സംസ്ഥാനത്ത് ആര്‍ആര്‍ടി ടീം അപര്യാപ്തമാണ്. രണ്ട് സ്പെഷ്യല്‍ ആര്‍ആര്‍ടി ടീം രൂപികരിക്കാന്‍ തീരുമാനമായിട്ടുണ്ട്. കുങ്കിയാനകളുടെ എണ്ണം സംസ്ഥാനത്ത് കുറവാണെന്നും ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.