വായിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്ത അത്രയും അറപ്പുളവാക്കുന്ന ചോദ്യമുന്നയിച്ച പാക് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ പേപ്പര്‍ വിവാദത്തില്‍
ഇസ്ലാമാബാദ്: വായിച്ചുതീര്‍ക്കാന്‍ പോലും സാധിക്കാത്ത അത്രയും അറപ്പുളവാക്കുന്ന ചോദ്യമുന്നയിച്ച പാക് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ പേപ്പര്‍ വിവാദത്തില്‍.സഹോദരനും സഹോദരിയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കാന്‍ ആവശ്യപ്പെടുന്നതായിരുന്നു ചോദ്യം. പരീക്ഷാ പേപ്പറിന്റെ പകര്‍പ്പ് വൈറലായതോടെ പാക് യൂണിവേഴ്‌സിറ്റിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.
ഇസ്ലാമാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോംസാറ്റ്‌സ് (COMSATS ) യൂണിവേഴ്‌സിറ്റിയിലെ ചോദ്യ പേപ്പറാണ് അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ചര്‍ച്ചയായത്. വിവരണം വായിച്ച് അതിനെക്കുറിച്ച് ഉപന്യാസം തയ്യാറാക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിര്‍ദേശം. ഉപന്യാസം രചിക്കാന്‍ ചില ഉപചോദ്യങ്ങളും വിവരണത്തിന് താഴെ നല്‍കിയിരുന്നു. ബിഇഇ (ബാച്ചിലര്‍ ഓഫ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്) വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ നടന്ന പരീക്ഷയ്‌ക്ക് നല്‍കിയ ചോദ്യ പേപ്പാറാണിത്.
“ജൂലിയും മാര്‍ക്കും സഹോദരീ സഹോദരന്മാരാണ്. കോളേജില്‍ നിന്നും വേനലവധി ആഘോഷിക്കാന്‍ ഇരുവരും ഫ്രാന്‍സിലേക്ക് യാത്ര പോയി. ബീച്ചിന് സമീപം അവര്‍ ഒറ്റയ്‌ക്ക് ഇരുന്നു. പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് നല്ല രസമായിരിക്കുമെന്ന് കരുതി അവര്‍ അതിനൊരുങ്ങി. ഒന്നുമല്ലെങ്കിലും അവര്‍ക്കത് പുത്തനൊരു അനുഭവമായിരിക്കുമല്ലോ.. ജൂലി ബര്‍ത്ത് കണ്‍ട്രോളും മാര്‍ക്ക് ഗര്‍ഭനിരോധന ഉറയും ഉപയോഗിച്ചിരുന്നു. അവര്‍ക്കിടയില്‍ സംഭവിച്ചത് ഇരുവരും ആസ്വദിച്ചുവെങ്കിലും ഇനിയാവര്‍ത്തിക്കില്ലെന്ന് രണ്ട് പേരും പ്രതിജ്ഞ ചെയ്തു. ” ഇതായിരുന്നു വിവാദത്തിനാസ്പദമായ ചോദ്യപേപ്പറിലെ വിവരണം. രണ്ട് പേരും ചെയ്തത് ശരിയായിരുന്നോയെന്നും വിവരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടെന്താണെന്നുമുള്ള ഉപചോദ്യങ്ങള്‍ താഴെ ഉണ്ടായിരുന്നു. ഉദാഹരണ സഹിതം കാരണം വ്യക്തമാക്കണമെന്നും ചോദ്യ പേപ്പറിലുണ്ട്.ന്യൂയോര്‍ക്ക് പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പ്രൊഫസര്‍ ഖൈര്‍ ഉള്‍ ബാഷറാണ് ചോദ്യം തയ്യാറാക്കിയ വ്യക്തിയെന്നാണ് വിവരം. സംഭവം വിവാദമായതോടെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇയാളെ പുറത്താക്കിയെന്നും കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട്. ചോദ്യ പേപ്പറിലെ പരാമര്‍ശങ്ങളോട് വിയോജിക്കുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്.