പ്രധാന വാര്‍ത്തകള്‍
ക്ഷീണം തളർത്താതെ ഉന്നം പിടിച്ച് രുദ്രാന്‍ക്ഷ്; ഷൂട്ടിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
കെയ്‌റോ: ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയ്ക്കായി സ്വർണ്ണ മെഡൽ കരസ്ഥമാക്കി രുദ്രാന്‍ക്ഷ് പാട്ടീൽ. ഈജിപ്തിലെ കെയ്റോയിൽ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിംഗ് ലോകകപ്പിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിളിലാണ് രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയത്.
ഫൈനലിൽ 629.3 സ്കോർ നേടി ഒന്നാമതെത്തിയാണ് 19 കാരനായ രുദ്രാന്‍ക്ഷ് തന്‍റെ ആദ്യ ഷൂട്ടിംഗ് ലോകകപ്പ് വ്യക്തിഗത മെഡൽ നേടിയത്.
യോഗ്യതാ മത്സരത്തിൽ 262 പോയിന്‍റ് നേടിയാണ് അദ്ദേഹം ഫൈനലിൽ എത്തിയത്. എട്ടുപേരാണ് ഫൈനൽ മത്സരത്തിലുണ്ടായിരുന്നത്. ജർമ്മനിയുടെ മാക്‌സിമിലിയന്‍ അള്‍ബ്രിച്ച് വെള്ളിയും ക്രൊയേഷ്യയുടെ മിരാന്‍ മാരിസിച്ച് വെങ്കലവും നേടി. കഴിഞ്ഞ വർഷം കെയ്റോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും രുദ്രാന്‍ക്ഷ് സ്വർണ്ണ മെഡൽ നേടിയിരുന്നു.