പ്രധാന വാര്‍ത്തകള്‍
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവിട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
ഇടുക്കി: ഇടുക്കിയിൽ ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ്. ആനയെ പിടികൂടി കൂട്ടിലടക്കാനോ ഉൾകാട്ടിലേക്ക് അയക്കാനോ അല്ലെങ്കിൽ ജിഎസ്എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കാനോ ആണ് ഉത്തരവ്.
ഇടുക്കി മൂന്നാർ ഡിവിഷനിലെ ദേവികുളം റേഞ്ചിന് കീഴിലുള്ള ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിൽ വർഷങ്ങളായി പ്രശ്നമുണ്ടാക്കുന്ന ‘അരിക്കൊമ്പൻ’ എന്ന കാട്ടാനയെ പിടികൂടാൻ അനുമതി നൽകി ഉത്തരവിറക്കിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ജനുവരി 31ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനംമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്‍റെ ഭാഗമായാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.
ആനയെ കൂട്ടിലടയ്ക്കേണ്ടി വന്നാൽ കോടനാട് ആനക്കൂട്ടിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.