യുദ്ധത്തിന് പിന്നിൽ യുക്രൈനും അവരെ പിന്തുണയ്ക്കുന്നവരും: വ്ളാഡിമിർ പുടിൻ
മോസ്കോ: യുദ്ധത്തിന് കാരണം യുക്രൈനും അവരെ പിന്തുണയ്ക്കുന്നവരുമാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ അപ്രതീക്ഷിത യുക്രൈൻ സന്ദർശനത്തിന് തൊട്ടടുത്ത ദിവസം ഫെഡറൽ അസംബ്ലി അംഗങ്ങൾ, സൈനിക നേതൃത്വം, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ അഭിസംബോധന ചെയ്ത് നടത്തിയ വാർഷിക പ്രസംഗത്തിലായിരുന്നു പുടിന്റെ പരാമർശം.
യുക്രൈനും ഡോൺബാസും നുണകളുടെ പ്രതീകങ്ങളാണ്. പാശ്ചാത്യലോകം അടിസ്ഥാന ധാരണകളിൽ നിന്ന് പിന്തിരിയുകയും കുടിലമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നു. നാറ്റോ അതിന്‍റെ പ്രതിരോധ സഖ്യം വിപുലീകരിച്ച് നമ്മളെ കുട കൊണ്ട് മൂടുകയാണ്. അവരാണ് യുദ്ധത്തിന് ഉത്തരവാദികൾ. സൈന്യത്തെ ഉപയോഗിച്ച് അവരെ തടയാൻ ശ്രമിക്കുകയാണെന്നും പുടിൻ പറഞ്ഞു.
മോസ്കോയിലെ ഗോസ്റ്റിനി ഡ്വോർ ഹാളിലായിരുന്നു സമ്മേളനം. വിദേശ ഏജന്റുകൾ എന്ന് വിശേഷിപ്പിച്ച് ഇത്തവണ വിദേശ മാധ്യമങ്ങളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല.