വിവാദങ്ങൾക്കിടയിൽ 19 ന് സ്ഥാനം രാജി വയ്ക്കാൻ ഒരുങ്ങി കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചാണ് തീരുമാനം


കട്ടപ്പന നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ ഈ മാസം 19 ന് രാജി വയ്ക്കും, പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ചാണ് തീരുമാനം.മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും ചെയര്‍പഴ്‌സണ്‍ സ്‌ഥാനം രാജി വയ്ക്കാത്തതിൽ കോൺഗ്രസിലെ ചിലയാളുകൾക്കിടയിൽ അമർഷമുടലെടുത്തത് വിവാദമായിരുന്നു.പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഉണ്ടാക്കിയ ധാരണപ്രകാരം ആദ്യ മൂന്നുവര്‍ഷം ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം ഐ ഗ്രൂപ്പിനും തുടര്‍ന്ന് രണ്ട് വര്‍ഷം എ ഗ്രൂപ്പിനുമാണ് നിശ്‌ചയിച്ചിരുന്നത്.ഇതു പ്രകാരം 2023 ഡിസംബര്‍ 28ന് ഐ ഗ്രൂപ്പ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി.എന്നാല്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ഒന്നിച്ച് രാജിവച്ചാല്‍ ഭരണപ്രതിസന്ധി ഉണ്ടാകുമെന്നതിനാല്‍ വൈസ് ചെയര്‍മാന്‍ രാജിവച്ച് പുതിയ വൈസ് ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന അന്ന് ചെയര്‍പഴ്‌സണ്‍ രാജിവയ്‌ക്കുന്നതിനായിരുന്നു തീരുമാനം.ഇതനുസരിച്ച് വൈസ് ചെയര്‍മാന്‍ രാജിവയ്‌ക്കുകയും പുതിയ വൈസ് ചെയര്‍മാനെ തെരഞ്ഞെടുക്കുകയും ചെയ്‌തെങ്കിലും ചെയര്‍പഴ്‌സണ്‍ രാജിക്ക് തയാറാകാതെയിരുന്നതാണ് വിവാദത്തിന് കാരണമായത്.അതേ സമയം പാർട്ടി ആവശ്യപ്പെട്ടാൽ ഏതും നിമിഷവും താൻ രാജി വയ്ക്കാൻ സന്നദ്ധയാണെന്ന് ഷൈനി സണ്ണി നിലപാടറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ്
കട്ടപ്പനയിൽ ശനിയാഴ്ച്ച ചേർന്ന പാർട്ടി ജില്ലാ നേതൃയോഗത്തിന് ശേഷം 19 ന് രാജി വയ്ക്കാൻ ധാരണയായത്.