കട്ടപ്പന ഫെസ്റ്റ് നഗരിയിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ എക്സിബിഷൻ ആരംഭിച്ചു
കുട്ടികളുടെ വളർച്ചയുടെ. കാലഘട്ടം, വിവിധ രോഗങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, ശരീരത്തിൽ അറിഞ്ഞിരിക്കേണ്ട അവയങ്ങളും, അവയുടെ പ്രവർത്തനം തുടങ്ങി ജനങ്ങൾക്ക് അറിയേണ്ട നിരവധി കാര്യങ്ങൾ ഒരുക്കിയാണ് മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജുമായി സഹകരിച്ചായിരുന്നു എക്സിബിഷൻ ഒരുക്കിയതും. തികച്ചും സൗജന്യമായി ഒരുക്കിയ എക്സിബിഷനിൽ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ സന്ദർശിച്ചു മടങ്ങുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു മനസിലാക്കാൻ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കട്ടപ്പന ഫെസ്റ്റ് നഗരിയിൽ 26 വരെ എക്സിബിഷൻ നടക്കും. കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ ഡയറക്ടർ ബൈജു ചാക്കോ എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫെസ്റ്റ് ചെയർമാൻ കെ.പി.ഹസൻ, ജനറൽ കൺവീനർ സിജോമോൻ ജോസ്, എം കെ തോമസ്, സജീവ് ഗായത്രി, ഷാജി നെല്ലിപ്പറമ്പിൽ, പി.കെ.മാണി, ആശുപത്രി അധികൃതർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ദിനത്തിൽ തന്നെ നിരവധി ആളുകൾ ആണ് എക്സിബിഷൻ സന്ദർശിച്ചു മടങ്ങിയത്..