കോവിൽമലയിൽ നാളെ കാലായൂട്ട് മഹോഝവം.
ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്റെ ആസ്ഥാനമായ കാഞ്ചിയാര്‍ കോവിൽ മലയിലാണ് ‘കാലവൂട്ട്’ ഉത്സവം നടക്കുന്നത്.
കോവിൽ മല രാജാവ് രാമൻ രാജമന്നാന്റ് നേതൃത്വത്തിലാണ് വിളവെടുപ്പുൽത്സവം നടക്കുന്നത്.
മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയാണ് കൂത്തിലെ പ്രമേയം
എല്ലാവർഷവും കുമ്പം 5 നാണ് കോവിൽ മലയിൽ വിളവെടുപ്പ് മഹോത്സവമായ കാല വൂട്ട് മഹോത്സവം നടക്കുന്നത്.
ഫെബ്രുവരി 17 വെള്ളിയാഴ്ച്ചയാണ് കോവിൽ മല രാജസന്നിധിയിൽ കാലവൂട്ട് നടക്കുന്നത്.
കാലവുട്ട് മഹോത്സവത്തിൽ പങ്കെടുക്കാൻ എല്ലാ വരേയും ക്ഷണിക്കുന്നതായും കോവിൽ മല രാജാവ് രാമൻ രാജമന്നാൻ അറിയിച്ചു.