ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയർ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഇ-ഡിസ്ട്രിക്ട് പദ്ധതിയുടെ ചുമതലയുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഐ റ്റി മിഷന്‍ അനുവദിച്ചിട്ടുള്ള ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍മാരില്‍ ഇടുക്കി ജില്ലയില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – ബി.ടെക് (ഐ.ടി.,/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍)/ എം.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്) കൂടാതെ സിസ്റ്റം/ നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ 3 വര്‍ഷത്തെ ഹാര്‍ഡ് വെയര്‍/കമ്പ്യൂട്ടര്‍/ ഐ.ടി. എന്നിവയിലുളള ഡിപ്ലോമയും സിസ്റ്റം/ നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ഇ-ഗവേണന്‍സ് പ്രോജക്ടിലോ, ഗവണ്‍മെന്റ് പ്രോജക്ടിലോ പ്രവര്‍ത്തി പരിചയമുളളവര്‍ക്കും, Windows/Linux/MacOS എന്നിവയില്‍ പ്രവര്‍ത്തി പരിചയമുളളവര്‍ക്കും, ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവണ്യമുണ്ടായിരിക്കണം. ജില്ലയില്‍ എവിടെയും യാത്രചെയ്ത് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. 30 വയസ് വരെയുളളവര്‍ക്ക് അപേക്ഷിയ്ക്കാം. അപേക്ഷ സമര്‍പ്പിയ്ക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും https://idukki.nic.in/en/notice_category/announcements/ എന്ന വെബ് സൈറ്റിലോ, 04862 232215, 232209 എന്ന നമ്പറിലോ ബന്ധപ്പെടാം. വെബ് സൈറ്റ് വഴി നേരിട്ടോ അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ജില്ലാ കളക്ടര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് പി.ഒ., ഇടുക്കി, പിന്‍കോഡ്- 685603 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കുകയോ, നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യാം. അവസാന തിയതി ഫെബ്രുവരി 20-ന് വൈകുന്നേരം 4 മണി.