ഇരട്ടയാർ ഹരിതകർമ്മസേന തലസ്ഥാന നഗരിയിൽ
ഇരട്ടയാർ പഞ്ചായത്തിലെ ഹരിത കർമ്മ സേന വിജയകരമായി രണ്ടുവർഷം പിന്നിടുകയാണ്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളില്‍ നിന്നും ഓരോ മാസവും 4000 കിലോ പ്ലാസ്റ്റിക്കും, ബാഗ്, ചെരുപ്പ് പഴയ തുണി, E- വെയ്സ്റ്റ്, കുപ്പിച്ചില്ല് തുടങ്ങിയ മാലിന്യങ്ങള്‍ ഇവർ ശേഖരിക്കുന്നു. മാലിന്യ ശേഖരണത്തിലേർപ്പെട്ടിരിക്കുന്ന 28 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രത്യേക പരിഗണനയാണ് നൽകുന്നത്.
ഹരിത കർമ്മസേനാംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് തൊഴിലുറപ്പ്പദ്ധതിയില്‍ നടപ്പിലാക്കുന്ന സിറ്റിസൺ ബോർഡ് ഉൾപ്പെടെ അവർക്ക് നൽകിയിരിക്കുകയാണ്.അവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ഈ മാസം പ്രത്യേക ടൂർ പ്രോഗ്രാം ചെയ്ത് അവരെ ആവേശത്തിൽ ആക്കി. കന്യാകുമാരി ഉൾപ്പെടെ സന്ദർശിച്ച് തലസ്ഥാനനഗരിയിൽ എത്തി. നിയമസഭാ നടപടികൾ കാണാൻ സാധിച്ചത് ഒരു അസുലഭനിമിഷമായി മാറി. മന്ത്രിമാരായ കെ എൻ വേണുഗോപാൽ, റോഷി അഗസ്റ്റിൻ, എം ബി രാജേഷ് എന്നിവരോടൊപ്പം നിയമസഭാ മന്ദിരത്തിൽ ഫോട്ടോയെടുത്ത് കുശലം പറഞ്ഞ ആഘോഷമിർപ്പിലാണ് ഹരിത കർമ്മ സേന അംഗങ്ങൾ. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജീൻസൺ വർക്കി, മെമ്പർമാരായ ജിഷ ഷാജി, ജോസുകുട്ടി അരീപറമ്പിൽ, രജനി സജി, ബിൻസി ജോണി എന്നിവരുടെ നേതൃത്വത്തിലാണ് തലസ്ഥാനനഗരിയിൽ എത്തിയത്