സംസ്ഥാന സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
കോഴിക്കോട്:സംസ്ഥാന സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങളുടെ ഭാഗമായി കേരളത്തില്‍ കടക്കെണിയില്‍പ്പെടുന്നവരുടെ ആത്മഹത്യ പെരുകുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ .ബാങ്കുകളുടെ ജപ്തി ഭീഷണി കാരണം പാലക്കാട്ടും കോട്ടയത്തും ആത്മഹത്യ നടന്നു. പത്തനാപുരത്ത് ശമ്ബളം കിട്ടാതെ സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആദിവാസി യുവാവ് ആത്മഹത്യ ചെയ്തിട്ടും ഒരു നടപടിയുമില്ലെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അട്ടപ്പാടി മധുവിന്‍്റെ കേസില്‍ നടന്നതു തന്നെയാണ് വയനാട് സ്വദേശിയായ വിശ്വനാഥന്‍്റെ ആത്മഹത്യയിലും നടന്നത്. അന്വേഷണം പ്രഖ്യാപിച്ചെന്ന് കോഴിക്കോട് പൊലീസ് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല. ആദിവാസി വിഭാഗങ്ങളോട് കേരള സര്‍ക്കാരിന്‍്റെ സമീപനം ലോകം ചര്‍ച്ച ചെയ്യുകയാണ്. സാക്ഷരത പ്രേരകിന്‍്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ഇതുവരെ ഒരു നടപടിയുമില്ല. സാക്ഷരത പ്രേരകിന്‍്റെ കുടുംബത്തിനും വിശ്വനാഥന്‍്റെ കുടുംബത്തിനും 50 ലക്ഷം രൂപയുടെ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണം. തുര്‍ക്കിയിലേക്ക് 10 കോടി കൊടുക്കും മുമ്ബ് സ്വന്തം നാട്ടുകാരുടെ കാര്യം സര്‍ക്കാര്‍ നോക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.