ഇടുക്കിയിലെ ഡ്യൂട്ടി യാത്രാവിവരണമാക്കികെഎസ്ആര്‍ടിസി കണ്ടക്ടര്‍
കട്ടപ്പന: കെഎസ്ആര്‍ടിസി കണ്ടക്ടറായ അഷിഖ് എത്തനാട്ടുകയുടെ യാത്രാവിവരണം പുറത്തിറങ്ങി. കണ്ടക്ടര്‍ ഡ്യൂട്ടിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ ആഷിഖ് താന്‍ കണ്ടകാഴ്ച്ചകള്‍ പുസ്തകമാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് മുതല്‍ കുമളി വരെയുള്ള യാത്രയും കുമളിയില്‍ നിന്ന് ആദ്യമായി ലഭിച്ച ഡ്യൂട്ടിയില്‍ കണ്ട ഇടുക്കിയിലെ ഗ്രാമങ്ങളുടെ വിശദമായ വിവരണവും ഗവി ഡ്യൂട്ടിയെന്ന തന്റെ യാത്രാവിവരണത്തില്‍ ആഷിഖ് ഉള്‍പ്പെടുത്തി. ഗവിയിലേക്കുള്ള യാത്രാവിവരണമാണ് പുസ്തകത്തിലെ അവസാന അധ്യായം. കുമളി മുതല്‍ ഗവിവരെയും തിരികെയുമുള്ള യാത്രയെ വളരെ വ്യത്യസ്തമായി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഇടുക്കിയുടെ ഗ്രാമങ്ങളും അവയുടെ പേരിന്റെ ഉത്ഭവവുമുള്‍പ്പെടെ വായനക്കാരെ ഇടുക്കിയിലേക്കാകര്‍ഷിക്കുന്ന തരത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ ജോലിത്തിരക്കിനിടയിലും തന്റെ എഴുത്തിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള പരിശ്രമഫലമാണ് തന്റെ യാത്രാവിവരണ പുസ്തമെന്ന് ആഷിഖ് പറയുന്നു. ഇടുക്കി, ഗവി യാത്രികര്‍ക്ക് തന്റെ പുസ്തകം ഒരു വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ നിന്നും ട്രാന്‍സ്ഫറായ ആഷിഖ് ഇപ്പോള്‍ മണ്ണാര്‍ക്കാട് ഡിപ്പോയിലാണ് ജോലിചെയ്യുന്നത്. കൈപ്പടയാണ് പുസ്തകം പുറത്തിറക്കിയത്. കഴിഞ്ഞദിവസം തൃപ്പുണിത്തുറയില്‍ നടന്ന ചടങ്ങില്‍ ചിന്തകന്‍ എന്‍.എം. പിയേഴ്‌സണ്‍ പ്രകാശനം നിര്‍വ്വഹിച്ചു. പ്രമുഖ പുസ്തകശാലകളിലും കൈപ്പട സ്റ്റോറായ കൈപ്പട ഡോട്ട്‌കോമിലും ലഭിക്കുമെന്ന് പ്രസാധകര്‍ അറിയിച്ചു.