ബഫർ സോൺ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം: പ്രൊഫസർ രാമ ശ്രീനിവാസൻ
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം :ബിജെപി.സംസ്ഥാന ബജറ്റിലെ അധിക സെസ് പിൻവലിക്കുക: ബിജെപി
മുന്നാർ :ബഫർ സോൺ വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്കുവേണ്ടി കേരള ബിജെപി യോടൊപ്പം തമിഴ്നാട് ബിജെപിയും പ്രക്ഷോഭത്തിന് ഉണ്ടാകുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫസർ രാമ ശ്രീനിവാസൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ദേവികുളം മണ്ഡലം പ്രസിഡന്റ് വി ആർ അളഗരാജ് നയിച്ച പദയാത്രയുടെ സമാപന സമ്മേളനം മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെട്രോളിനും ഡീസലിനും വിലകൂട്ടി കുടിവെള്ളത്തിനു വരെ നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണോ എന്ന് വ്യക്തമാക്കണം. ജനങ്ങളെ കൊള്ളയടിക്കുകയും അഴിമതി കാണിക്കുകയും ചെയ്യുന്ന പിണറായി വിജയൻ സർക്കാർ വെറും അഴിമതിക്കാർ മാത്രമല്ല അഴിമതി സർക്കാരായ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിക്കുകയും ചെയ്യുന്ന കൊള്ളക്കാരായി കേരളത്തിലെ ഇടതുപക്ഷ സർക്കാർ മാറിയിട്ടുണ്ട്.
കേരളത്തിൽ വർദ്ധിപ്പിച്ച സെസ് പിൻവലിക്കണം. വന്യജീവികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസർക്കാരിൽ നിന്നും കോടികൾ വാങ്ങി യാതൊന്നും ചെയ്യാതിരിക്കുന്ന സംസ്ഥാന സർക്കാർ വന്യമൃഗങ്ങളാൽ കൊല ചെയ്യപ്പെടുന്ന ആളുകൾക്ക് ഒരു കോടി രൂപ ധനസഹായവും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
മൂന്നാർ കോളനി എംആർഎസ് ജംഗ്ഷനിൽ നിന്നും ദീനതയാൽ ഉപാധ്യായയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച പദയാത്ര ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ കെ എസ് അജി ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി പി മുരുകൻ ,എസ് കന്ദകുമാർ എന്നിവർ വൈസ് ക്യാപ്റ്റൻമാരായിരുന്നു.വട്ടവട ഗ്രാമപഞ്ചായത്തിൽ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടിയ ഡോക്ടർ പോൾ രാജിനെ വേദിയിൽ ആദരിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ,ജില്ലാ വൈസ് പ്രസിഡന്റ് കെ കുമാർ , തേനി ജില്ലാ പ്രസിഡന്റ് പാണ്ഡ്യൻ ,ജില്ലാ സെൽ കോഡിനേറ്റർ സോജൻ ജോസഫ് , എൻവിയോൺമെന്റൽ സെൽ സംസ്ഥാന കൺവീനർ എം എൻ ജയചന്ദ്രൻ ,
നേതാക്കളായ മതിയഴകൻ, വി.കെ രമേശ്, അഭിമന്നൻ , ദിനേശൻ , ശിങ്കാര വേലൻ, തുടങ്ങിയവർ നേതൃത്വം നൽകി.