വ്യക്തിഗത ആദായ, കോര്‍പറേറ്റ് ആദായ നികുതികളുള്‍പ്പെടുന്ന പ്രത്യക്ഷ നികുതി പിരിവില്‍ ഈ സാമ്പത്തികവര്‍ഷം വന്‍ വര്‍ധന
ന്യൂഡല്‍ഹി: വ്യക്തിഗത ആദായ, കോര്‍പറേറ്റ് ആദായ നികുതികളുള്‍പ്പെടുന്ന പ്രത്യക്ഷ നികുതി പിരിവില്‍ ഈ സാമ്പത്തികവര്‍ഷം വന്‍ വര്‍ധന.24 ശതമാനം വര്‍ധനയോടെ 15.67 ലക്ഷം കോടി രൂപയാണ് ഈ മാസം 10 വരെയുള്ള മൊത്തം പ്രത്യക്ഷ നികുതി പിരിവ്. റീഫണ്ടുകള്‍ക്കുശേഷം 12.98 ലക്ഷം കോടി രൂപയാണ് സര്‍ക്കാറിനു ലഭിക്കുന്നത്.
2022-23 സാമ്ബത്തികവര്‍ഷത്തിലെ പ്രത്യക്ഷ നികുതി പിരിവിലെ പുതുക്കിയ എസ്റ്റിമേറ്റിന്റെ 79 ശതമാനമാണ് ഈ തുക. റീഫണ്ടിനുശേഷമുള്ള തുകയില്‍ 18.40 ശതമാനത്തിന്റെയും വര്‍ധനയുണ്ടായതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) പ്രസ്താവനയില്‍ അറിയിച്ചു. 2.69 ലക്ഷം കോടിയാണ് റീഫണ്ട് ചെയ്തത്. മുന്‍വര്‍ഷത്തേക്കള്‍ 61.58 ശതമാനമാണ് റീഫണ്ട് തുക കൂടിയത്.
ഈ സാമ്ബത്തികവര്‍ഷത്തില്‍ പ്രത്യക്ഷ നികുതിയില്‍ 17 ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ മാസം 10 വരെ കോര്‍പറേറ്റ് ആദായ നികുതി വരുമാനം 19.33ഉം വ്യക്തിഗത ആദായ നികുതി വരുമാനം 29.63ഉം ശതമാനം വര്‍ധിച്ചു.