Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വാലന്‍റൈന്‍സ് ഡേയല്ല; ഫെബ്രുവരി 14 ഇനി മുതൽ ‘കൗ ഹഗ് ഡേ’യെന്ന് കേന്ദ്രം



ന്യൂഡല്‍ഹി: ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ്. പശു ഇന്ത്യൻ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്ന് പറഞ്ഞുകൊണ്ടാണ് നടപടി. കൗ ഹഗ് ഡേ ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ സർക്കുലറിൽ പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനം ഇന്ത്യൻ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോർഡ് കുറ്റപ്പെടുത്തി. കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാൻ ആഹ്വാനം ചെയ്തതെന്ന് മൃഗസംരക്ഷണ ബോർഡിന്‍റെ നിയമ ഉപദേഷ്ടാവ് വിക്രം ചന്ദ്രവംശി പറഞ്ഞു.

ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. പാശ്ചാത്യ സംസ്കാരത്തിന്‍റെ മുന്നേറ്റം വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചുകൊണ്ടിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ വ്യാപനം നമ്മുടെ പൈതൃകം മറക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് വൈകാരിക അഭിവൃദ്ധിയിലേക്ക് നയിക്കും. അതിനാൽ ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാമെന്ന് മൃഗസംരക്ഷണ ബോർഡ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

ഫെബ്രുവരി 14 വാലന്‍റൈൻസ് ഡേ ആയാണ് ആഘോഷിക്കുന്നത്. എന്നാൽ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമല്ലെന്ന് നിരവധി ഹിന്ദു സംഘടനകൾ നേരത്തെ അവകാശപ്പെട്ടിരുന്നു. വാലന്‍റൈൻസ് ഡേയിൽ പ്രണയിതാക്കൾ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!