പ്രധാന വാര്‍ത്തകള്‍
ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി
ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകള്‍ മെയ് 31 വരെ സന്ദര്‍ശിക്കാം. സമയം നീട്ടി ഉത്തരവിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു.ജില്ലയുടെ അമ്പതാം വാര്‍ഷികവും മധ്യവേനലവധിയും കണക്കിലെടുത്താണിത്.
ജലനിരപ്പ് പരിശോധനയ്ക്കും സാങ്കേതിക പരിശോധനയ്ക്കുമായി ബുധനാഴ്ച നീക്കിവച്ചിരിക്കുന്നതിനാല്‍ അന്നേ ദിവസം
സന്ദര്‍ശനത്തിന് അനുമതി ഉണ്ടാകില്ല.
മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഡാമിന് മുകളിലൂടെ സഞ്ചരിക്കാന്‍ ബഗ്ഗി കാറും ലഭ്യമാണ്.