കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ജേതാക്കൾ

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 28 ,29 തീയതികളിൽ ലബ്ബക്കട ജെ.പി.എം കോളേജിലും മേരികുളം സ്കൂൾ ഗ്രൗണ്ടിലുമായി യാണ് നടന്നത്.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ചക്കുപള്ളം, ഇരട്ടയാർ കാഞ്ചിയാർ, അയ്യപ്പൻകോവിൽ , ഉപ്പുതറ ,വണ്ടന്മേട് തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള മത്സരാർത്ഥികൾ ആയിരുന്നു കേരളോ ഝവത്തിൽ പങ്കെടുത്തത്.
200 പോയിന്റ് നേടി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.
146 പോയിന്റുമായി അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തി.
സമാപന സമ്മേളനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം .ടി മനോജ് ഉദ്ഘാടനം ചെയ്തു.
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ്മോൾ ജോൺസൺ അദ്ധ്യക്ഷയായിരുന്നു.
വണ്ടമ്മേട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് മാനങ്കേരിയിൽ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് കുഴിക്കാട്ടിൽ ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുസുമം സതീഷ് ,
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സവിതാ ബിനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലാലച്ചൻ വെള്ളക്കട, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജലജാ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് സ്കറിയ കണ്ണമുണ്ടയിൽ, രാജലക്ഷ്മി കെ .ആർ , വി .പി ജോൺ , നിക്സൺ . ,ഷൈലാ വിനോദ് ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബേബി രജനി പി. ആർ തുടങ്ങിയവർ സംസാരിച്ചു.