പ്രധാന വാര്‍ത്തകള്‍
വിമുക്ത ഭടന്‍മാര്‍ക്ക് ബിപിസില്‍ റീട്ടൈല്‍ ഔട്ട് ലെറ്റ് സേവന ദാതാവാകാം


എറണാകുളം ജില്ലയിലെ ഗോശ്രീ പാലത്തിന് സമീപത്തെയും നെടുമ്പാശ്ശേരി കൊച്ചി വിമാനത്താവള റോഡിലെ അത്താണിയിലെയും ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബിപിസില്‍) റീട്ടൈല്‍ ഔട്ട് ലറ്റുകളുടെ (company owned company operated-coco) സേവന ദാതാക്കളായി ഇടുക്കി ജില്ലയില്‍ നിന്നുള്ള വിമുക്തഭടന്‍മാരെ നാമനിര്‍ദ്ദേശം ചെയ്യുന്നു. ഗോശ്രീ പാലത്തിലേതിന് 74 ലക്ഷം രുപയും അത്താണിയിലേതിന് 54 ലക്ഷം രൂപയും ബാങ്ക് ഗ്യാരണ്ടി നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.പി.സി.എല്‍ വെബ്സൈറ്റ് (www.bharatpetroleum.in) സന്ദര്‍ശിക്കുക. താല്‍പ്പര്യമുള്ള വിമുക്ത ഭടന്‍മാര്‍ ജൂണ്‍ 10 നകം ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04862 222904