കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന്‍ കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി
മറയൂര്‍: കഴിഞ്ഞ ഡിസംബറില്‍ എസ്.ബി.ഐ സി.ഡി.എം മെഷീന്‍ കള്ളനോട്ടു നിക്ഷേപ കേസിലെ അവസാന പ്രതിയെയും മറയൂര്‍ പോലീസ് പിടികൂടി.ദിണ്ടിഗല്‍ ബത്തലഗുണ്ടു സ്വദേശിയായ രാജ്‌കുമാറി (40)നെ തമിഴ്‌നാട് പഴനിയില്‍ നിന്നാണ് മറയൂര്‍ പോലീസ് അറസ്‌റ്റു ചെയ്‌തത്. പ്രതിയുടെ വീട്ടില്‍നിന്നും ഒന്‍പതു 500 രൂപയുടെ കള്ളനോട്ടുകളും കണ്ടെടുത്തു. ഇതോടെ ഈ കേസിലെ എല്ലാ പ്രതികളെയും അറസ്‌റ്റു ചെയ്‌തു. ഇതുവരെ ഈ കേസിലേക്ക് 7 പ്രതികളെയാണ് അറസ്‌റ്റു ചെയ്‌തത് .
ഇതില്‍ ആറ് പ്രതികളും തമിഴ് നാട്ടില്‍ നിന്നുള്ളവരാണ്. രണ്ടാഴ്‌ചയ്‌ക്ക് മുന്‍പ് കുമരലിംഗത്ത് വീട് വാടകയ്‌ക്ക് എടുത്ത് 500 നോട്ടുകളുടെ മാതൃകയില്‍ പ്രിന്റ് ചെയ്‌തു വച്ചിരുന്ന 351 കള്ളനോട്ടുകളും പിടിച്ചെടുത്തു. അപ്പോള്‍ പ്രതികളായ പ്രഭു, ഹക്കീം എന്നിവരും അറസ്‌റ്റ് ചെയ്‌തിരുന്നു. മറയൂര്‍ പോലീസ് തമിഴ്‌നാട്ടിലെ പല പോലീസ് സ്‌റ്റേഷനുകളുടെയും സമീപത്തുനിന്നും പ്രതികളെ പിടിച്ചെങ്കിലും ഇവിടത്തെ പോലീസിന്റെ നിന്നും സഹകരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവി കുര്യാക്കോസിന്റെ കാര്യക്ഷമമായ ഇടപെടലും നിര്‍ദേശങ്ങളുമാണ് പ്രതികളെ വേഗം പിടികൂടാനും മറ്റും സഹായകരമായത്. മറയൂര്‍ എസ്.എച്ച്.ഒ ടി.സി. മുരുകന്‍, എസ്.ഐ സജി എം പോള്‍, അനുകുമാര്‍ എ.എം, സജുസണ്‍ സാമുവല്‍ എന്നിവരായിരുന്നു തുടക്കം മുതല്‍ അനേ്വഷണ സംഘത്തിലുണ്ടായിരുന്നത്.