പ്രധാന വാര്‍ത്തകള്‍
കൃത്യമായ ലേബൽ ഇല്ലാത്ത മിഠായികൾ വാങ്ങരുത്; വിദ്യാർഥികളോട് ഭക്ഷ്യസുരക്ഷാവകുപ്പ്
പാലക്കാട്: സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽക്കുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്‍റ് കമ്മീഷണർ.
സ്കൂൾ പരിസരങ്ങളിലെയും മറ്റുമുള്ള കടകളിൽ നിന്ന് വിദ്യാർത്ഥികൾ മിഠായികൾ വാങ്ങുമ്പോൾ കൃത്യമായ ലേബൽ വിവരങ്ങൾ എഴുതിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. കൃത്രിമനിറങ്ങള്‍, നിരോധിത നിറങ്ങള്‍ എന്നിവയടങ്ങിയ മിഠായികള്‍ ഉപയോഗിക്കാതിരിക്കുക.
ലേബലിൽ പായ്ക്ക് ചെയ്ത തീയതിയും എക്‌സ്പയറി തീയതിയും ഉണ്ടെന്ന് ഉറപ്പാക്കുക.