സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്ന ലോറികളില്‍ ഇനി വനിതാ ഡ്രൈവര്‍മാരും
കോട്ടയം: സംസ്ഥാനത്തെ നിരത്തുകളില്‍ ഓടുന്ന ലോറികളില്‍ ഇനി വനിതാ ഡ്രൈവര്‍മാരും. യാത്രകള്‍ ആസ്വദിക്കുന്ന റോഡ് നിയമങ്ങള്‍ പാലിക്കുന്ന വനിതാ ഡ്രൈവര്‍മാരെ വാഹനമേല്‍പ്പിക്കാന്‍ തയാറെടുക്കുകയാണ് സംസ്ഥാനത്തെ ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍.സംഘടനയുടെ കീഴില്‍ രാജ്യത്ത് പത്തുലക്ഷത്തോളം ചരക്കുവാഹനങ്ങളുണ്ട്. കേരളത്തില്‍ മാത്രം എട്ടുലക്ഷം. സംസ്ഥാനത്തെ ഒന്നരലക്ഷത്തോളം വലിയ ചരക്കുവാഹനങ്ങളിലേക്ക് 50,000 ഡ്രൈവര്‍മാരുടെ ഒഴിവുകളാണുള്ളത്. 25,000 ചെറിയ ചരക്കുവാഹനങ്ങളില്‍ സ്ഥിരംതൊഴിലാളികളില്ല.വനിതാ ഡ്രൈവര്‍മാര്‍ നിയമങ്ങള്‍ പാലിക്കുമെന്നതും ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കില്ലെന്നതുമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടുവര്‍ഷംകൊണ്ട് 10,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഒരു വാഹനത്തില്‍ രണ്ടു ഡ്രൈവര്‍മാരും ഒരു സഹായിയും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ആദ്യം നൂറുപേരെ കണ്ടെത്തി പരിശീലിപ്പിക്കും. ഇവര്‍ മറ്റുള്ളവരെ പരിശീലിപ്പിക്കും. ഈ രീതിയിലാവും അരലക്ഷം ഡ്രൈവര്‍മാരെന്ന ലക്ഷ്യത്തിലേക്കെത്തുക.
മികച്ച ശമ്ബളം കൂടുതല്‍പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുമെന്നാണ് സംഘടന പ്രതീക്ഷിക്കുന്നത്. ഹെവി ലൈസന്‍സ് എടുക്കുന്നതിന് എട്ടാംക്ലാസ് വിദ്യാഭ്യാസം മതിയെന്നതിനാല്‍ വീട്ടമ്മമാര്‍ക്കും ഈ അവസരം വിനിയോഗിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനകളായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി), സൗത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (എസ്‌ഐഎംടിഎ) എന്നിവയുടെ കേരള ഘടകമാണ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍. പദ്ധതി വിജയിച്ചാല്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കും.
താത്പര്യമുള്ള സ്ത്രീകള്‍ക്ക്-ലോറി ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, മാങ്കിലേറ്റ് ബില്‍ഡിങ്, 101 ജങ്ഷന്‍, എം സി റോഡ്, ഏറ്റുമാനൂര്‍ കോട്ടയം എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9946301002.