നാട്ടുവാര്‍ത്തകള്‍
പൂട്ടിക്കിടന്ന ആക്രിക്കടയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർന്നു.


പൂട്ടിക്കിടന്ന ആക്രിക്കടയിൽ നിന്നും ഒരു ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ കവർന്നു. തൂക്കുപാലം പുളിയൻമല റോഡിന്‍റെ വശത്തുള്ള ഹാരീസിന്‍റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് മോഷണം നടന്നത്. കടയുടെ ഷട്ടർ തകർത്ത ശേഷമായിരുന്നു മോഷണം. വ്യാഴാഴ്ച്ച പുലർച്ചെ 12 നു ശേഷമായിരുന്നു മോഷണമെന്നാണ് കരുതുന്നത്. ചെമ്പ്, അലുമിനിയം, ബാറ്ററി, ഇരുമ്പ് മുറിക്കുന്ന കട്ടർ തുടങ്ങിയവയാണ് മോഷണം പോയത്. ഇവയ്ക്ക് ഒരു ലക്ഷം രൂപയോളം വിലവരുമെന്ന് ഉടമ പറഞ്ഞു. മോഷ്ടാക്കളുടെ സി.സി. ടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. മോഷ്ടിച്ച വസ്തുക്കളുമായി വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും വാഹനം ഏതാണെന്ന് വ്യക്തമായിട്ടില്ല. നെടുങ്കണ്ടം എസ്.ഐ എ.കെ. സുധീറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.