തങ്കമണി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൂൾ ദിനാഘോഷവും, അധ്യാപക-രക്ഷാകർതൃ ദിനവും, യാത്രയയപ്പ് സമ്മേളനവും 25 – ന്
തങ്കമണി : സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 44- മത് സ്കൂൾ ദിനാഘോഷവും അധ്യാപക രക്ഷകർതൃ ദിനവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും 25 – ന് നടക്കും. രാവിലെ 9 ന് സ്കൂൾ മാനേജർ റവ.ഡോ.ജോസ് മാറാട്ടിൽ പതാക ഉയർത്തുന്നതോടുകൂടി പരിപാടികൾക്ക് തുടക്കമാകും. 9.30 ന് ചേരുന്ന പൊതു സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാനേജർ റവ.ഡോ.ജോസ് മാറാട്ടിൽ അദ്ധ്യക്ഷത വഹിക്കും. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും, രൂപതാ വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ.ഡോ.ജോർജ്ജ് തകിടിയേൽ ഫോട്ടോ അനാഛാദനവും, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യപ്രഭാഷണവും നടത്തും. സുവനീർ പ്രകാശനം രൂപതാ വിദ്യാഭ്യാസ ഏജൻസി മുൻ സെക്രട്ടറി ഫാ.ജോസ് കരിവേലിക്കലും , പ്രതിഭകളെ ആദരിക്കൽ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനു വിജേഷും നിർവ്വഹിക്കും.
പ്രിൻസിപ്പാൾ റവ.ഫാ.ജയിംസ് പാലക്കാമറ്റത്തിൽ, അധ്യാപകരായ സെബാസ്റ്റ്യൻ മാത്യു, മിനിമോൾ അഗസ്റ്റിൻ, ലിസമ്മ വർഗീസ്, പോൾസൺ ആന്റണി, ഓഫീസ് അസിസ്റ്റന്റ് ടോമി വി .ജെ. എന്നിവരാണ് സർവ്വീസിൽ നിന്നും വിരമിക്കുന്നത്.
ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത്
പ്രസംഗിക്കും.
തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും, സ്നേഹ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ഹെഡ് മാസ്റ്റർ ജോർജ്ജ് എം റ്റി , പി.ടി.എ പ്രസിഡന്റ് ബിജു വൈശ്യംപറമ്പിൽ, പബ്ലിസിറ്റി കൺവീനർ ജോബി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.