പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ടാക്സി സ്റ്റാന്റിൽ സ്ഥാപിച്ച ടോയ്ലറ്റ് ചോർന്ന് ഒലിക്കുന്നു.

കട്ടപ്പന പോലീസ് സ്റ്റേഷന് മുന്നിലെ ടാക്സി സ്റ്റാന്റിലെ ടോയ്ലറ്റ് സമീപത്തെ വ്യാപാരികൾക്കും ഡ്രൈവർമാർക്കും വേണ്ടി നിർമ്മിച്ചതാണ്.ഏറ്റവും കുറഞ്ഞ ടൈലും ക്ലോസറ്റും ഉപയോഗിച്ചിരിക്കുന്നതിനാൽ ലീക്ക് ഉണ്ടാകുകയും താഴത്തെ നിലയിൽ ഉള്ള ആധാരം ഓഫീസിൽ വെള്ളം ലീക്കായി വരികയും ചെയ്തിരുന്നു. തുടർന്ന് ടോയ്ലറ്റ് പൂട്ടി മാസങ്ങൾ കഴിഞ്ഞിട്ടുംനഗരസഭയിൽ വിളിച്ചു പറയുകയും പരാതിപ്പെടുകയും ചെയ്തിട്ടും ഒരു നടപടി നാളിതുവരെ ഉണ്ടായിട്ടില്ല എന്നും ഡ്രൈവർമാർ പറയുന്നു.
എത്രയും വേഗം നഗരസഭ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യമാണ് ഉയരുന്നത്.













































































