Idukki വാര്‍ത്തകള്‍
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് നിയമനം

ഇടുക്കി സർക്കാർ നഴ്സിംഗ് കോളേജിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. ഹെവി ലൈസൻസും ബാഡ്ജും, സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 25-ന് രാവിലെ 11 മണിക്ക് ഇടുക്കി സർക്കാർ നേഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.













































































































































