Idukki വാര്‍ത്തകള്‍
അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ 2026-27 അധ്യയന വര്‍ഷത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒഴിവുള്ള എച്ച്.എസ്.റ്റി (ഹിന്ദി, കണക്ക്) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 24 രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സ്കൂളില്‍ നേരിട്ട് ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9539717834













































































































































