San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജയിൽനിറയ്ക്കൽ സംഘാടക സമിതി രൂപീകരിച്ചു



ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ ഡൽഹിയിൽ രാം ലീലാ മൈതാനിയിൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ സമരത്തിന്റ തുടർച്ചയായുള്ള സമരത്തിന്റ ഭാഗമായി ഡിസംബർ ഒന്നാം തീയതി മാറ്റം അനിവാര്യമാണ് എന്ന മുദ്രാവാക്യമുയർത്തി സിപിഐ പ്രവർത്തകർ കട്ടപ്പന ഹെഡ് പോസ്റ്റാഫീസ് വളഞ്ഞ് അറസ്റ്റു വരിച്ച്‌ ജയിൽ നിറക്കൽ സമരം നടത്തും അന്നേ ദിവസം ആയിരകണക്കിന് സി പി ഐ പ്രവർത്തകർ അറസ്റ്റ് വരിക്കും.

സി പി ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുത്തുന്ന പരിപാടിയുടെ വിജയത്തിനായി കട്ടപ്പന ആർ. ശ്രീധരൻ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിരൂപീകരണ യോഗംചേർന്നു.യോഗം സി പി ഐ ജില്ലാ സെക്രട്ടറി കെസലിം കുമാർ ഉത്ഘാടനം ചെയ്തു
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി ആർ ശശി, സി പി ഐ മണ്ഡലം സെക്രട്ടറി സി എസ് അജേഷ്, ആനന്ദ് വിളയിൽ എന്നിവർ പ്രസംഗിച്ചു.ആവശ്യവസ്തുക്കൾന്യായവിലക്ക് ലഭ്യമാക്കുക, യുവതി യുവാക്കൾക്ക് തൊഴിൽ ലഭൃമാക്കുക, ദളിതർക്കും ആദിവാസികൾക്കും അന്ത സാർന്ന ജീവിത സാഹചര്യമുണ്ടാക്കുക, കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവിലല ഭൃമാക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, വനിതാസംവരണം നടപ്പിലാകു ബാലറ്റ് പേപ്പറിലേക്കു മടങ്ങുക തുടങ്ങി മദ്രാവാക്യങ്ങളുയർത്തി നടത്തുന്ന സമരം ഉജ്വല വിജയമാക്കി തീർക്കുവാൻ എല്ലാ പാർട്ടി അംഗങ്ങളും വർഗ ബഹുജന സംഘടന പ്രവർത്തകരും പാർട്ടി അനുഭാവികളും രംഗത്തിങ്ങുണമെന്ന് ജില്ലാ സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു.

വി ആർ ശശി (കൺവീനർ) സി എസ് അജേഷ് (ചെയർമാൻ) കെ എൻ കുമാരൻ (വൈസ് ചെയർമാൻ) റ്റി സി കുര്യൻ (ജോയിന്റ് കൺവീനർ) സനീഷ് മോഹനൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 251 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button