Idukki വാര്‍ത്തകള്‍
വണ്ണപ്പുറത്ത് സർക്കാർ ഭൂമിയിലെ തടികൾ പരസ്യലേലം ചെയ്യും

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിലെ സർക്കാർ ഭൂമിയിൽ മുറിച്ചിട്ടിരിക്കുന്ന തടികൾ നവംബർ 30ന് രാവിലെ 11ന് വണ്ണപ്പുറം വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. താൽപര്യമുള്ളവർക്ക് വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികൾ പരിശോധിക്കാം. ലേല വ്യവസ്ഥകളും നിബന്ധനകളും തൊടുപുഴ തഹസിൽദാരുടെ കാര്യാലയത്തിൽനിന്നോ വണ്ണപ്പുറം വില്ലേജ് ഓഫീസിൽനിന്നോ അറിയാം. ഫോൺ: 9447029503













































































































































