San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ശാസ്താനട മലയിടിച്ചിൽ: കാരണം അനധികൃത പാറഖനനം, അന്വേഷണറിപ്പോർട്ട് നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി



കട്ടപ്പന : ശാസ്താനടയിൽ കൃഷിയിടത്തിലേക്ക് മല ഇടിഞ്ഞു വീണ് തോട്ടം ഉടമ മരിച്ച സംഭവം മനുഷ്യനിർമിതമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്.

മലയുടെ മറുഭാഗത്ത് വൻ സ്‌ഫോടനങ്ങൾ നടത്തി അനധികൃത പാറഖനനം നടത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

നവംബർ 14-ന് രാവിലെ 8.30-നാണ് വലിയ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞ് വീണ്, സ്വന്തം ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന വള്ളക്കടവ് പുരയിടം പി.ജെ. സെബാസ്റ്റ്യൻ (ബെന്നി-58) മരിച്ചത്.

കൃഷിയിടത്തിന് സമീപത്തുള്ള മലയുടെ മറുഭാഗത്ത് അപകടം നടന്നതിന്റെ തലേദിവസം രാത്രിവരെ ഖനനം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.


സ്‌ഫോടനം നടത്തി വൻതോതിൽ പറപൊട്ടിച്ചതിന്റെ ആഘാതത്തിലാണ് കനത്ത മഴയോ പ്രകൃതിക്ഷോഭമോ ഇല്ലാതിരുന്നിട്ട് കൂടി വൻ മലയിടിച്ചിൽ ഉണ്ടായതെന്നും കളക്ടർക്ക്, സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഏലച്ചെടികൾ പിഴുതുമാറ്റി വൻതോതിൽ പ്രദേശത്ത് പാറ ഖനനം നടത്തുകയായിരുന്നു. മലയിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് പാറ പൊട്ടിക്കാനുള്ള യന്ത്രങ്ങളും മറ്റും ഇവിടെ നിന്ന് മാറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. പൊട്ടിച്ച കല്ലുകൾ ഇവിടെ കിടപ്പുണ്ട്.

രാത്രിയിൽ സ്ഫോടനം നടത്തിയശേഷം വഴിയിൽ ഗുണ്ടകളെ നിർത്തി 40 ലോഡ് പാറ വരെ കടത്താറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പം സുരുളിപ്പെട്ടി സ്വദേശി ജയകുമാർ, കട്ടപ്പന സ്വദേശി ബിജു വർഗീസ് എന്നിവരുടെ സ്ഥലത്താണ് പാറ പൊട്ടിച്ചത്.

ഇത് റവന്യുഅധികൃതർ റിപ്പോർട്ട് ചെയ്തില്ല എന്നത് ഗൗരവത്തോടെ കാണണം.

ഖനനം നടത്തിയ ഭൂമി സർക്കാരിലേക്ക് മുതൽക്കൂട്ടണമെന്നും കാരണക്കാർക്കെതിരേ നരഹത്യക്ക് കുറ്റം ചുമത്തണമെന്നും റിപ്പോർട്ടിലുണ്ട്.

ഹൈറേഞ്ചിൽ വ്യാപകമായി ജലസേചനത്തിനുള്ള കുളം നിർമിക്കുന്നതിനും വീട് വെക്കാൻ തറ നിരപ്പാക്കുന്നതിനും അനുമതിവാങ്ങി ലോഡ് കണക്കിന് പാറ പൊട്ടിച്ചു കടത്തുന്നുണ്ട്. വണ്ടൻമേട് വില്ലേജിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ ഇടത്ത് ഏതാനുംദിവസം മുൻപുവരെ പാറപൊട്ടിക്കൽ ഉണ്ടായിരുന്നതായി റവന്യു അധികൃതർ കണ്ടെത്തിയിരുന്നു.

സമീപത്തുതന്നെ മണ്ണ് കുഴിച്ച് പാറപൊട്ടിച്ച് കടത്തുന്നതും കണ്ടെത്തി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button