San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തുമ്പൂർമൂഴി ജൈവമാലിന്യ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം



തൊടുപുഴ : തൊടുപുഴ മിനി സിവിൽസ്റ്റേഷനിൽ സ്ഥാപിച്ച തുമ്പൂർമൂഴി ജൈവമാലിന്യസംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനവും ഹരിതകർമസേനയ്ക്കുള്ള അജൈവമാലിന്യശേഖരണ വാഹനത്തിന്റെ ഫ്ലാഗോഫും നടന്നു. ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. ലോകബാങ്ക് സഹായത്തോടെ സംസ്ഥാനസർക്കാർ നടപ്പാക്കുന്ന കെ.എസ്.ഡബ്ല്യു.എം.പി. പദ്ധതിയും തൊടുപുഴ നഗരസഭയും സംയുക്തമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.

മാലിന്യസംസ്കരണം വലിയ വെല്ലുവിളിയാകുന്ന സാഹചര്യത്തിൽ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർണായകപങ്കുവഹിക്കാനാകുമെന്നും തൊടുപുഴ നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.പി. പറഞ്ഞു.

പ്രതിദിനം 20 കിലോ ജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണ് മിനി സിവിൽസ്റ്റേഷനിലെ യൂണിറ്റ്. ഹരിതകർമസേനാംഗങ്ങൾക്കാണ് ഇതിന്റെ പരിപാലനച്ചുമതല.

മിനി സിവിൽസ്റ്റേഷനിലും പോലീസ്‌സ്റ്റേഷനിലുമായി തുമ്പൂർമൂഴി യൂണിറ്റുകൾ സ്ഥാപിക്കാൻ 25.97 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്.


വിവിധ വാർഡുകളിലെ മിനി എം.സി.എഫുകളിൽനിന്ന് അജൈവമാലിന്യം കാഞ്ഞിരമറ്റം എം.സി.എഫിലേക്ക് എത്തിക്കുന്നതിനാണ് 25.39 ലക്ഷം രൂപ ചെലവിൽ വാങ്ങിയ പുതിയ വാഹനം ഉപയോഗിക്കുക.

നഗരസഭാ ചെയർപേഴ്സൺ സാബിറാ ജലീൽ, വൈസ് ചെയർമാൻ ദീപക് കെ., ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്‌സി സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷാഹുൽ ഹമീദ്, സുബൈദാ സെയ്ത് മുഹമ്മദ്‌, സുധാകരൻനായർ, റംസിയാ നിയാസ്, മറ്റു കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അൻസൽ ഐസക് തുടങ്ങിയവർ പങ്കെടുത്തു.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button