Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വലഞ്ഞ് യുവതി; സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്



പട്ന: ട്രെയിൻ യാത്രക്കിടെ പ്രസവ വേദനയാൽ വിഷമിച്ച യുവതിക്ക് സഹായമേകി ട്രാൻസ്ജെൻഡേഴ്‌സ്. സഹയാത്രികരായ സ്ത്രീകൾ പോലും എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നിന്നപ്പോഴാണ് കൃത്യസമയത്ത് അവർ എത്തിയത്. യുവതി സുരക്ഷിതമായി പ്രസവിച്ചതും അവരുടെ മേൽനോട്ടത്തിലായിരുന്നു.

ഹൗറാ-പട്ന ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ ഭർത്താവുമൊത്ത് ബീഹാറിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ജസിദ് സ്റ്റേഷൻ പിന്നിട്ടപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഭാര്യയെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ഭർത്താവ് സഹയാത്രികരായ സ്ത്രീകളെ സമീപിച്ചെങ്കിലും ആരും മുന്നോട്ടു വന്നില്ല.

എന്നാൽ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു സംഘം ട്രാൻസ്ജെൻഡേഴ്‌സ് യുവതിയുടെ കരച്ചിൽ കേട്ട് ഓടി എത്തുകയും, സമയം പാഴാക്കാതെ യുവതിക്ക് സുരക്ഷിതമായി പ്രസവിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. യുവതി ജന്മം നൽകിയ ആൺകുഞ്ഞിന് അനുഗ്രഹവും നൽകിയാണ് അവർ മടങ്ങിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!