Idukki വാര്‍ത്തകള്‍
ടെൻഡർ ക്ഷണിച്ചു

വനിത ശിശുവികസനവകുപ്പ് കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ടില്‍ 2026 മാര്‍ച്ച് വരെ അങ്കണവാടികളിലെ കുട്ടികളില്‍ ഒരു കുട്ടിക്ക് ആഴ്ചയില്‍ മൂന്ന് ദിവസം 125 മില്ലിലിറ്റര്‍ വീതം പാല്‍ വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള പ്രാദേശിക ക്ഷീര സൊസൈറ്റികള്‍ / മില്‍മ/ക്ഷീരകര്‍ഷകര്‍ /കുടുബശ്രീ സംരഭകര്‍ /മറ്റു പ്രാദേശിക പാല്‍ വിതരണക്കാര്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ടെന്‍ഡര്‍ ക്ഷണിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 145 അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 995 കുട്ടികള്‍ക്കാണ് പാല്‍ വിതരണം ചെയ്യുന്നത്. ടെന്‍ഡര്‍ അപേക്ഷകള്‍ ജൂലൈ 16 ന് പകല്‍ ഒരു മണി വരെ സ്വീകരിക്കും തുടര്‍ന്ന് മൂന്ന് മണിക്ക് തുറന്ന് പരിശോധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526030504, 9961145854









































































