San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കുതിച്ചുകയറി കറുത്തപൊന്ന്; 10 വർഷത്തിനിടെ ഉയർന്നവിലയിൽ കുരുമുളക്



കട്ടപ്പന: ഇടുക്കിയിൽ 10 വർഷത്തിനിടെയുള്ള ഏറ്റവും വലിയ വിലയായ 750 രൂപയിൽ ചൊവ്വാഴ്ച കുരുമുളക് എത്തി. പ്രാദേശിക കമ്പോളത്തിൽ ചെറുകിടവ്യാപാരികളും സൊസൈറ്റികളും 748-ന് കർഷകരോട് കുരുമുളക് വാങ്ങിയപ്പോൾ സ്റ്റോക്ക് വെപ്പുകാരും നേരിട്ട് കുരുമുളക് സംഭരിക്കുന്ന മസാല കമ്പനികളും 760 രൂപവരെ നൽകി കുരുമുളക് വാങ്ങി. വില കുതിച്ചതോടെ സംഭരിച്ച കർഷകർക്കും ഇടനിലക്കാർക്കും വലിയനേട്ടമാണ് ഉണ്ടായത്. ഇടുക്കി ജില്ലയിലെ പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയിലെ കുരുമുളകിന് ഗുണമേന്മ അധികമാണ്. ലിറ്റർ വെയ്റ്റ് കൂടിയ (ഒരു ലിറ്റർ അളവുപാത്രത്തിലെടുക്കുന്ന കുരുമുളകിന്റെ തൂക്കം) കുരുമുളകിന് 20-30 രൂപ വരെ കിലോയ്ക്ക് അധികം ലഭിക്കും. എന്നാൽ വില ഇനിയും ഉയരും എന്ന പ്രതീക്ഷയിൽ കർഷകരും സംഭരിച്ച വ്യാപാരികളും അധികം കുരുമുളക് കമ്പോളത്തിൽ എത്തിക്കുന്നില്ല. ഇതോടെ ലഭിച്ച ഓർഡറുകൾ നൽകാനാകാത്ത അവസ്ഥയും മൊത്ത വ്യാപാരികൾക്കുണ്ട്.

വില: കയറ്റിറക്കങ്ങളുടെ നാൾവഴി

ഇടുക്കി കുരുമുളകിന് ഒൻപതുവർഷംമുൻപ് 700 രൂപയിലധികം ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി വില കുത്തനെ ഇടിഞ്ഞു. കോവിഡ് ഒന്നാംതരംഗത്തിലാണ് വില കുത്തനെയിടിയുന്നത്. 250-270 രൂപയായിരുന്നു അന്ന് വില. 2020 മാർച്ച്- ഏപ്രിൽ മാസങ്ങളിൽ വീണ്ടും വില ഉയർന്ന് 400-420 രൂപ വരെയെത്തി. പിന്നീട് ഒമിക്രോൺ കോവിഡ് രണ്ടാംതരംഗത്തിൽ വിലയിടിഞ്ഞ് 370-390 രൂപയിലെത്തി. 2021 ഒക്ടോബറിൽ വില വീണ്ടും ഉയർന്നുതുടങ്ങി. 2023 ജൂലായ് രണ്ടാംവാരം ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ 490 രൂപയ്ക്ക് ശേഖരിച്ചിരുന്ന കുരുമുളക് ജൂലായ് 26 ആയപ്പോഴേക്കും 560 രൂപയ്ക്ക് വ്യാപാരികൾ ശേഖരിക്കാൻ തുടങ്ങി. പിന്നീട് വില നേരിയതോതിൽ ഉയരുകയായിരുന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button