Idukki വാര്ത്തകള്ഇടുക്കികേരള ന്യൂസ്നാട്ടുവാര്ത്തകള്പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വീട്ടമ്മയുടെ നഷ്ടപ്പെട്ടു പോയ സ്വർണ്ണ ചെയിൻ തിരികെ നൽകി രാജാക്കാട് പോലീസ്

രാജകുമാരി ദേവമാത പള്ളിപെരുന്നാളിന് ഇടയിൽ ചെമ്മണ്ണാർ സ്വദേശിനി ആയ വീട്ടമ്മയുടെ സ്വർണ്ണ ചെയിൻ കളഞ്ഞു കിട്ടിയിരുന്നു. അത് യഥാർത്ഥ അവകാശിയെ തന്നെ കണ്ടെത്തി തിരികെ നൽകി രാജാക്കാട് പോലീസ്. അവകാശികൾ ആണെന്ന് പറഞ്ഞ് പലരും സ്റ്റേഷനിൽ വന്നുവെങ്കിലും കൃത്യമായ അന്വേഷണത്തിന് ഒടുവിൽ സ്വർണ്ണ ചെയിന്റെ ഉടമയായ വീട്ടമ്മയെ കണ്ടെത്തുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ബിനു പി ആർ, സിവിൽ പോലീസ് ഓഫീസർ സിജോ എന്നിവരുടെ സാന്നിധ്യത്തിൽ സബ് ഇൻസ്പെക്ടർ ബോബി എം തോമസ് സ്വർണ്ണ ചെയിൻ കൈമാറി.







































































































































