San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം ഉയർത്തി, ജൂലായ് മുതൽ മുൻകാല പ്രാബല്യം



കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷനേഴ്സിനും ദീപാവലിക്ക് മുന്നോടിയായി സന്തോഷവാർത്ത. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ മൂന്ന് ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രി അശ്വിനി വൈഷ്ണവാണ് വർദ്ധനവ് പ്രഖ്യാപിച്ചത്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതോടെ നിലവിലുള്ള 60 ശതമാനത്തിൽ നിന്ന് ഡിഎ 63 ശതമാനമായി ഉയർന്നു.

2026 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന നടപ്പാക്കുക. ഇതോടെ ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലായ് മുതലുള്ള കുടിശ്ശികയ്ക്കും അർഹതയുണ്ടാകും.  കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിലൂടെ ഏകദേശം 48 ലക്ഷം ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. ക്ഷാമബത്ത വർദ്ധിപ്പിക്കുന്നതിനായി പ്രതിവർഷം ഏകദേശം 10,016 കോടി രൂപയുടെ അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ക്ഷാമാശ്വാസവും സാധാരണയായി വർഷത്തിൽ രണ്ടുതവണയാണ് കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നത്. ജനുവരി, ജൂലായ് മാസങ്ങളിലെ പ്രാബല്യത്തോടെയാണ് സാധാരണയായി ഈ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്. 2026 ഏപ്രിലിൽ ക്ഷാമബത്ത രണ്ടാ ശതമാനം വ‌ർദ്ധിപ്പിച്ചിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!