നാട്ടുവാര്‍ത്തകള്‍
മുരിക്കാശേരി – കൊച്ചുതാഴം പടി റോഡിലെ കലുങ്ക് തകർന്നു


മുരിക്കാശേരി ∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും വെള്ളപ്പാച്ചിലിലും മുരിക്കാശേരി – കൊച്ചുതാഴം പടി റോഡിലെ കലുങ്ക് പൂർണമായി തകർന്നു. ഇതോടെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ഈ റോഡിൽ വാഹന ഗതാഗതവും തടസ്സപ്പെട്ടു. കഴിഞ്ഞ വർഷം ഉണ്ടായ പെരുമഴയിൽ ഈ കലുങ്കിന്റെ ഏതാനും ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. എന്നാൽ, ഇക്കാര്യം അപ്പോൾ തന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെങ്കിലും കലുങ്ക് സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊരു വിധ നടപടികളും സ്വീകരിച്ചിരുന്നില്ല.ഇതാണ് ഇപ്പോൾ പൂർണമായും തകരുന്നതിന് ഇടയാക്കിയത്. എത്രയും വേഗം കലുങ്ക് പുനർനിർമിച്ച് ഗതാഗതം സുഗമമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.