San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മുല്ലപ്പെരിയാർ അണക്കെട്ട്: കേരള–തമിഴ്നാട് കരാറിന് 140 വയസ്സ്; വിവാദങ്ങളും തർക്കങ്ങളും തുടരുന്നു



കുമളി ∙ പാട്ടക്കരാർ ഒപ്പിട്ട് ഇന്നേക്ക് 140 വർഷം പിന്നിടുമ്പോഴും മുല്ലപ്പെരിയാർ അണക്കെട്ടിനെ ചൊല്ലിയുള്ള വിവാദങ്ങളും തർക്കങ്ങളും തുടരുകയാണ്. 140 വർഷങ്ങൾക്കിപ്പുറം ജലനിരപ്പുയർത്തുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലുള്ള നിയമവ്യവഹാരങ്ങൾ തുടരുന്നു.

നിലവിലെ സ്ഥിതി
2022 ഏപ്രിലിൽ സുപ്രീം കോടതി മേൽനോട്ട സമിതിക്ക് കൂടുതൽ നിർണായക അധികാരങ്ങൾ നൽകി. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ സുരക്ഷാ അവലോകനം നടത്താനും, ഇരു സംസ്ഥാനങ്ങളുമായും ചർച്ച ചെയ്ത് ഒത്തുതീർപ്പിൽ എത്താനും പിന്നീട് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ വിദഗ്ധ സംഘം കഴിഞ്ഞ മാസം ആദ്യവാരം അണക്കെട്ടിൽ പരിശോധന നടത്തിയിരുന്നു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സമഗ്രമായ സുരക്ഷാ അവലോകനം നടത്താത്തിലുള്ള എതിർപ്പ് കേരളം സംഘം ചെയർമാനെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിക്ക് നൽകുന്നതിനൊപ്പം തമിഴ്നാട്, കേരള സർക്കാരുകൾക്കും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

നാൾവഴികൾ

∙ 1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവിനു വേണ്ടി ദിവാൻ വി.രാമയ്യങ്കാറും ബ്രിട്ടിഷ് ഇന്ത്യൻ കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറിക്ക് വേണ്ടി മദ്രാസ് പ്രസിഡൻസിയുടെ ഉദ്യോഗസ്ഥരും കരാറിൽ ഒപ്പിടുന്നു.


∙ 1887ൽ ബ്രിട്ടിഷ് എൻജിനീയർ കേണൽ ജോൺ പെന്നിക്വിക്കിന്റെ നേതൃത്വത്തിൽ നിർമാണം ആരംഭിച്ചു.

∙ 1895 ഒക്ടോബർ 10ന് ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നു വിട്ടു.

∙ 1979ൽ അണക്കെട്ടിന് ബലക്ഷയം എന്ന വാർത്ത പുറത്തുവന്നു.

∙ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യവുമായി തമിഴ്നാട് രംഗത്തെത്തി.

∙ വിഷയം സുപ്രീം കോടതിയിൽ എത്തിയതോടെ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും തർക്കങ്ങളെക്കുറിച്ചും പഠിക്കാൻ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് എ.എസ്.ആനന്ദിന്റെ നേതൃത്വത്തിൽ അഞ്ചംഗ എംപവേർഡ് കമ്മിറ്റിയെ 2010ൽ നിയോഗിച്ചു.

∙ അണക്കെട്ടിന്റെ ദിനചര്യകളും സുരക്ഷാ പരിശോധനകളും നിരീക്ഷിക്കാൻ കേന്ദ്ര ജലകമ്മിഷൻ പ്രതിനിധി അധ്യക്ഷനായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന 3 അംഗ സൂപ്പർവൈസറി കമ്മിറ്റിയും രൂപീകരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!