പ്രധാന വാര്‍ത്തകള്‍
തമിഴ് നാട്ടിലെ മുട്ടപ്പയർ കർഷകർ പ്രതിസന്ധിയിൽ.ഉൽപ്പാദന ചിലവിൽ കുറഞ്ഞ വിലയാണ് ഇപ്പോൾ കർഷകർക്ക് ലഭിക്കുന്നത്
കമ്പം മേഖലയിലാണ് മുട്ടപ്പയർ കൃഷി കൂടുതലായും നടക്കുന്നത്.
45 ദിവസം കൊണ്ട് ആദ്യ വിളവ് ലഭിച്ചു തുടങ്ങുമെന്നതിനാലും
കീടബാധ കുറവായതിനാലും കർഷകർ മുട്ടപ്പയർ കൃഷി കൂടുതലായി ചെയ്തിരുന്നു.
നവംബർ, ഡിസംബർ മാസം 60 രൂപാ വില ലഭിച്ചിരുന്ന പയറിന് ഇപ്പോൾ കിട്ടുന്നത് 35 രൂപായാണ്.
ഇത് കർഷകരേ കൂടുതൽ കടക്കെണിയിലാക്കുകയാണ്.ഒരു കിലോ വിത്തിന് 160 രൂപായാണ് ഇപ്പോൾ വില.
ഒരു ഏക്കർ കൃഷി ഇറക്കാൻ 25 കിലോ വിത്ത് വേണ്ടി വരും.വിത്ത് ഇറക്കി മറ്റ് പണിക്കൂലികളും
കൂടിയാകുമ്പോൾ ഒരു ഏക്കർ കൃഷിക്ക് 20000 രൂപയോളം മുടക്ക് വരും.
എന്നാൽ ഇപ്പോഴത്തെ വിലയനുസരിച്ച് ഒരു ഏക്കറിൽ നിന്ന് ലഭിക്കുന്ന പയർ വിറ്റാൽ കർഷകന് ലഭിക്കുന്നത് 13000 രൂപായാണ്.ഏറേ ഗുണകരവും രൂചിയും ഉള്ളതാണ് മുട്ടപ്പയർ.ഒരു കിലോ പയറിന് 45 രൂപാ വില ലഭിച്ച ങ്കിൽ മാത്രമേ കൃഷി ലഭാകറമാകയുള്ളുവെന്നും കർഷകർ പറഞ്ഞു.