പ്രധാന വാര്‍ത്തകള്‍
വാഗ്ദാനം ലംഘനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റുകയാണ് പിണറായി സർക്കാരെന്ന് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ
ഡീൻ കുര്യാക്കോസ് നയിക്കുന്ന സമര യാത്രയുടെ ആറാം ദിനപരിയടനം തോപ്രാൻകുടിയിൽ ഉദ്ഘാടനം ചെയ്യ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുൻ ഡി സി സി പ്രസിഡന്റ് . ബഫർ സോണിെന്റെ പേരിൽ കർഷകന്റെ ഒരു തരി മണ്ണ് പോലും വിട്ട് കൊടുക്കുവാൻ കോൺഗ്രസും യു ഡി എഫും സമ്മതിക്കുകയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. വിനോദ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു . യുഡിഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, മുൻ എം പി ഫ്രാൻസീസ് ജോർജ് . നോമ്പിൾ ജോസഫ് ,എം എൻ ഗോപി , തോമസ് രാജൻ, എ പി ഉസ്മാൻ , സേനാപതി വേണു . കെ ബി സെൽവ്വം, മനോജ് മുരളി, എബിൻ വർക്കി, എസ് ടി അഗസ്റ്റിൻ , ജെയ്സൺ കെ ആന്റെണി , കെ. എസ് അരുൺ , വർഗിസ് വെട്ടിയിങ്കൽ, ഫിലിപ്പ് മലയാറ് ,അഡ്വ എബി തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു.