Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

യുദ്ധക്കളമായി സെക്രട്ടേറിയറ്റ്; യൂത്ത് ലീഗിന്റെ മാർച്ചിൽ സംഘർഷം



തിരുവനന്തപുരം: യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. സെക്രട്ടേറിയറ്റ് പരിസരം യുദ്ധക്കളമായി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ ഉന്നയിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ചാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചു. പൊലീസ് പ്രതിരോധിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

പൊലീസിന് നേരെ കല്ലേറുണ്ടായി. പ്രവര്‍ത്തകര്‍ കൊടികള്‍ കെട്ടിയ പ്ലാസ്റ്റിക്ക് പൈപ്പുകള്‍ പൊലീസിന് നേരെ എറിഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ പേര്‍ പൊലീസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.

പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു. പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതോടെ സമീപത്തെ സമര പന്തലുകളിൽ ഉണ്ടായിരുന്ന ആളുകൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പെരുമാറ്റം ഉണ്ടായതായി പ്രവർത്തകർ ആരോപിച്ചു.

സംസ്ഥാന സർക്കാരിനെതിരെ സേവ് കേരള മാർച്ച് എന്ന മുദ്രാവാക്യമുയർത്തിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് റാലി നടത്തിയത്. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ, തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. രാവിലെ 10ന് മ്യൂസിയം ജങ്ഷനിൽ നിന്ന് തുടങ്ങി സെക്രട്ടേറിയറ്റിന് മുന്നിൽ റാലി അവസാനിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!