കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും, ശനീശ്വര പൂജയും, നടന്നു. മകര ചൊവ്വ ദിനത്തിന്റെ ഭാഗമായിട്ടായിരുന്നു പൊങ്കാല നടത്തിയത്
ഉത്തരായനം തുടങ്ങുന്ന മാസമാണ് മകരമാസം. ഈ മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്ചയാണ് മകര ചൊവ്വയായി ആചരിച്ചുപൊരുന്നത്. ദേവന്മാരുടെ ആദ്യത്തെ പകൽ ആയിട്ടാണ് ഉത്തരായത്തെ കാണുന്നത്. താന്ത്രിക വിധികൾ ഒന്നുമില്ലാതെ ഭക്തർക്ക് നേരിട്ട് ദേവിക്ക് സമർപ്പിക്കുന്നതിനുള്ള അവസരം കൂടിയായാണ് മകര ചൊവ്വയെ കാണുന്നത്. കട്ടപ്പന ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ വിശേഷ ദിവസമായിട്ടാമാണ് മകര ചൊവ്വ ആഘോഷിച്ചത്.മലനാട് എസ്എൻഡിപി യൂണിറ്റ് പ്രസിഡണ്ട് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന ഭാരവാഹികളായ കെ വി വിശ്വനാഥൻ, രാധാമണി സോമൻ , അമ്പലകവല എസ്എൻഡിപി ശാഖയോഗം പ്രസിഡണ്ട് സന്തോഷ് ചാളനാട്ട്, സെക്രട്ടറി ബിനു പാറയിൽ, വൈസ് പ്രസിഡണ്ട് സാബു അറക്കൽ, കമ്മിറ്റി അംഗങ്ങളായ സജീന്ദ്രൻ പൂവാങ്കൽ, മനീഷ് മുടവനാട്ട്, മനു കൊച്ചു കുന്നേൽ, ലാലിച്ചൻ പുളിക്കുന്നേൽ, റോബിൻ കുന്നേൽ, കൃഷ്ണൻകുട്ടി പുതുപ്പറമ്പിൽ , ഷീബ വിജയൻ , ഷജി തങ്കച്ചൻ , രേഷ്മ കെ ബി എന്നിവർ നേത്യത്വം നൽകി. നിരവധി ഭക്തർ ആയിരുന്നു പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തത്.