ബഫർ സോൺ വിഷയത്തിൽ സർവ്വേ നടപടികൾ ക്രമമായി പൂർത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു
ബഫർ സോൺ വിഷയത്തിൽ സർവ്വേ നടപടികൾ ക്രമമായി പൂർത്തിയായി വരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിവിധ കക്ഷി നേതാക്കന്മാരും ഉൾപ്പെടെ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .മൂന്നാർ, ഇടുക്കി പെരിയാർ ഉൾപ്പെടെ മൂന്ന് വൈൽഡ് ലൈഫ് വാർഡിന്റെ കീഴിലാണ് സർവ്വെ നടപടികൾ നടന്നുവരുന്നത്. ഇതിൽ മൂന്നാർ പെരിയാർ മേഖലകളിലെ സർവ്വേ നടപടികൾ ഫീൽഡ് സർവ്വേ ഉൾപ്പെടെ പൂർത്തിയായതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി വൈൽഡ് ലൈഫ് വാർഡിന്റെ കീഴിലുള്ള അറക്കുളം പഞ്ചായത്തിലെ 338 അപേക്ഷകൾ മാത്രമാണ് ഇനിയും തീരുമാനമാകാനുള്ളത് എന്നും അതിനായി പ്രത്യേക സംഘം വരുന്ന മൂന്ന് ദിവസങ്ങൾക്കുള്ളിൽ സർവ്വേ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.കളക്ടറേറ്റിൽ ചേർന്ന മൂന്നാമത് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . പൂർണ്ണമായും സർവ്വേ നടപടികൾ പൂർത്തിയായ ശേഷം ഒരിക്കൽ കൂടി ഫീൽഡ് സർവേറിപ്പോർട്ടുകൾ അവസാന വട്ട പരിശോധന നടത്തുവാൻ തീരുമാനിച്ചതായും ആശങ്കകൾക്ക് വകയില്ലാത്ത വിധം എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കി വരുന്നതായും മന്ത്രി പറഞ്ഞു. ദേവികുളം എംഎൽഎ അഡ്വ. എ. രാജ, കളക്ടർ ഷീബാ ജോർജ്,സബ് കളക്ടർമാർ, വൈൽഡ് ലൈഫ് വാർഡൻമാർ , റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ കക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.