പ്രധാന വാര്‍ത്തകള്‍
സ്വപ്ന സാഫല്യത്തിന്റെ മേളം; ഓൺലൈനിൽ ചെണ്ട പഠിച്ച് അരങ്ങേറി മലയാളികൾ

മുംബൈ: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രായവും, ബാധ്യതയും പ്രതിസന്ധിയാവുന്നില്ലെന്ന് തെളിയിക്കുകയാണ് മുംബൈയിലെ ഒരു കൂട്ടം മലയാളികൾ.
കൊവിഡ് കാലത്ത്, ചെണ്ടമേളം പഠിക്കണമെന്ന സ്വപ്നം നേടിയെടുത്ത നാൽവർ സംഘം മുംബൈയിൽ അരങ്ങേറ്റം കുറിച്ചു. മഹാമാരി രൂക്ഷമായ സമയത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് പഠനം പൂർത്തിയാക്കിയത്.
ഹൃദയം നിറഞ്ഞ സന്തോഷത്തോടെ അവർ സ്വപ്നം നേടി എടുത്തതിനെക്കുറിച്ച് വാചാലരാവുന്നു. ഓരൂർ ഹരികൃഷ്ണന്റെ കീഴിലായിരുന്നു പഠനം. പഠനം ഇനിയും തുടരുമെന്ന ഉറപ്പോടെയായിരുന്നു സംഘത്തിന്റെ അരങ്ങേറ്റം.































































































































