പ്രധാന വാര്‍ത്തകള്‍
റയലിനെ വീഴ്ത്തി; സ്പാനിഷ് സൂപ്പർ കപ്പ് കിരീടം ബാഴ്സയ്ക്ക്
റിയാദ്: ആവേശകരമായ സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണയ്ക്ക് കിരീടം. സൗദി അറേബ്യയിൽ നടന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്സലോണ 3-1ന് വിജയിച്ചു.
കിങ് ഫഹദ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയുടെ വിജയം ആധികാരികമായിരുന്നു. 33-ാം മിനിറ്റിൽ ഗാവിയിലൂടെ ബാഴ്സ ലീഡെടുത്തു. 45-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ലീഡുയർത്തി. 69-ാം മിനിറ്റിൽ പെഡ്രിയാണ് ബാഴ്സലോണയുടെ വിജയഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ കരീം ബെൻസേമയിലൂടെ റയൽ ഒരു ഗോൾ നേടിയതോടെ ബാഴ്സയ്ക്ക് ക്ലീൻ ഷീറ്റ് നഷ്ടമായി.
ബാഴ്സലോണ പരിശീലകൻ സാവി ഹെർണാണ്ടസിന്‍റെ ആദ്യ കിരീടമാണിത്. ഇത് പതിനാലാം തവണയാണ് ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ് നേടുന്നത്.