Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അമ്മയുണ്ട് എന്നും, നിന്നോടൊപ്പം; പ്രൈഡ് പരേഡിൽ സ്വവർഗാനുരാഗിയായ മകന്റെ കൈ പിടിച്ച് അമ്മ



ഡൽഹി : സ്വവർഗാനുരാഗം ഇന്ത്യയിൽ ക്രിമിനൽ കുറ്റമല്ല. എന്നിട്ടും സ്വവർഗ്ഗാനുരാഗികളെയോ മറ്റ് എൽജിബിടിക്യു + കമ്മ്യൂണിറ്റിയിൽ ഉൾപ്പെടുന്നവരെയോ പൂർണ്ണമായും അംഗീകരിക്കാൻ നമ്മുടെ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ മകന് വേണ്ടി ഒരു അമ്മ സ്വീകരിച്ച നിലപാട് രാജ്യ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്വവർഗാനുരാഗിയായ 24 വയസ്സുള്ള മകൻ യാഷിനൊപ്പം ഡൽഹിയിൽ നടന്ന 13 ആമത് പ്രൈഡ് പരേഡിൽ പങ്കെടുത്ത അമ്മ മീനാക്ഷിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.

2019 ൽ ആദ്യമായി പ്രൈഡ് പരേഡിൽ പങ്കെടുത്തപ്പോൾ ആരെങ്കിലും തന്റെ ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിക്കുമോ എന്നും, വീട്ടുകാർ അത് കാണുമോ എന്നുമായിരുന്നു യാഷിന്റെ ഭയം. എന്നാൽ നാല് വർഷത്തിനിപ്പുറം അഭിമാനത്തോടെ, സ്വന്തം അമ്മയോടൊപ്പം പരേഡിൽ പങ്കെടുക്കാനും, ചിത്രങ്ങൾ പകർത്താനും, പങ്കുവെക്കാനും സാധിച്ചു.

തന്‍റെ മാതാപിതാക്കൾ തന്നെ സ്വീകരിച്ചതുപോലെ മറ്റുള്ളവരെയും ഉൾക്കൊള്ളാനായാണ് പ്രൈഡ് പരേഡിൽ അമ്മയെ കൊണ്ടുപോയതെന്നും യാഷ് പറഞ്ഞു. ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ അവസാന വർഷ വിദ്യാർത്ഥിയാണ് യാഷ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!