പ്രധാന വാര്‍ത്തകള്‍
കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ച ചൈനയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ആരോപണങ്ങൾ അവസാനിപ്പിച്ച് കോവിഡുമായി ബന്ധപ്പെട്ടുള്ള മരണനിരക്ക് പുറത്തുവിടാനുള്ള ചൈനയുടെ നീക്കത്തെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. കോവിഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനു ചൈനയെ പ്രശംസിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
വൈറസിന്‍റെ ഉത്ഭവം തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ നൽകുവാൻ ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് -19 മരണങ്ങൾക്ക് പുറമേ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾ, പുറത്തുള്ള രോഗികൾ, അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികൾ, ഗുരുതരാവസ്ഥയിലെത്തിയവർ എന്നിവരുടെ ഡാറ്റയും ചൈന പുറത്തുവിട്ടു. മരണങ്ങളെക്കുറിച്ച് ചൈന പുറത്തുവിട്ട ഡാറ്റ നിരീക്ഷിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.