ലോട്ടറി എടുക്കുമ്പോള്‍ സമ്മാനം ലഭിക്കണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല അവര്‍ മൂന്നു പേരും. എന്നാല്‍ ഭാഗ്യദേവത അവരെ നല്ലതുപോലെ അനുഗ്രഹിച്ചു


ഇടുക്കി: ലോട്ടറി എടുക്കുമ്പോള്‍ സമ്മാനം ലഭിക്കണമെന്ന് ഒട്ടും ആഗ്രഹിച്ചിരുന്നില്ല അവര്‍ മൂന്നു പേരും. എന്നാല്‍ ഭാഗ്യദേവത അവരെ നല്ലതുപോലെ അനുഗ്രഹിച്ചു.ലോട്ടറി വില്‍പനക്കാരനെ സഹായിക്കാനായി ടിക്കറ്റെടുത്ത മൂന്നുപേരെയാണ് ഭാഗ്യം തേടിയെത്തിയത്. ഇതില്‍ ഒരാള്‍ക്ക് ഒരു കോടി രൂപയും മറ്റ് രണ്ടുപേര്‍ക്ക് 8000 രൂപ വീതവുമാണ് സമ്മാനം ലഭിച്ചത്.
ലോട്ടറിക്കച്ചവടക്കാരനായ ലാലിനെ സഹായിക്കാനായി ഷാജി, പീറ്റര്‍ ജോസഫ്, ധാരാസിങ് എന്നിവര്‍ വാങ്ങിയ ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം കടാക്ഷിച്ചത്. ഷാജിയുടെ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു.
എല്ലാ ദിവസത്തെയും പോലെ പീറ്റര്‍ ജോസഫിന്റെ ഇടുക്കി തുടങ്ങനാടുള്ള ഓര്‍ക്കിഡ് ഹോട്ടലില്‍ ചായകുടിക്കാന്‍ എത്തിയതായിരുന്നു ലാല്‍. കൗണ്ടറിലെത്തിയപ്പോള്‍ ആ ദിവസം ടിക്കറ്റൊന്നും വില്‍ക്കാത്തതിന്‍റെ നിരാശ ലാല്‍ സുഹൃത്ത് കൂടിയായ പീറ്റര്‍ ജോസഫിനോട് പറഞ്ഞു. ഇതുകേട്ട് പീറ്ററും ഹോട്ടലിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു.
ഇതുകണ്ടുകൊണ്ട് വന്ന ഹോട്ടലിലെ മറ്റൊരു ജോലിക്കാരനായ ഷാജി രണ്ട് ടിക്കറ്റെടുത്ത് ലാലിനെ സഹായിച്ചു. ടിക്കറ്റെടുക്കുമ്ബോള്‍ മൂന്നുപേരും സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. ലാലിന് ഒരു സഹായമാകട്ടെയെന്ന് മാത്രം കരുതി.ബുധനാഴ്ച വൈകിട്ട് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്തുവന്നതോടെയാണ് ഓര്‍ക്കിഡ് ഹോട്ടലില്‍വെച്ച് തന്‍റെ കൈയില്‍നിന്ന് ടിക്കറ്റെടുത്ത മൂന്നുപേര്‍ക്കും സമ്മാനമുണ്ടെന്ന വിവരം ലാലിന് മനസിലായത്. ഇതില്‍ ഷാജിയെടുത്ത FS 144539 നമ്ബര്‍ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചു.
20 വര്‍ഷമായി പീറ്ററിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഷാജി. ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് ഷാജിയുടെ ജീവിതം മാറ്റിമറിച്ചിരിക്കുകയാണ്.