വന്യജീവി ആക്രമണം പ്രതിസന്ധിയാകുന്നതിനിടെ ഇവയുടെ ജനനനിയന്ത്രണത്തിനുള്ള സാധ്യത തേടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍


കല്‍പ്പ: വന്യജീവി ആക്രമണം പ്രതിസന്ധിയാകുന്നതിനിടെ ഇവയുടെ ജനനനിയന്ത്രണത്തിനുള്ള സാധ്യത തേടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍.സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ജനനനിയന്ത്രണത്തിനുള്ള നിയമപരമായ സാധ്യത പരിശോധിക്കും. ഇതിനായി സുപ്രീംകോടതിയെ സമീപിക്കും. വയനാട്ടില്‍ നാളെ സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കൂടി സര്‍ക്കാര്‍ പരിഗണിക്കും.
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്ന കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് മനുഷ്യജീവന് എങ്ങനെയാണ് വില നിര്‍ണ്ണയിക്കാന്‍ കഴിയുക എന്നായിരുന്നു ശശീന്ദ്രന്റെ മറുചോദ്യം. വന്യജീവി ആക്രമണത്തില്‍ മറ്റ് സംസ്ഥാനങ്ങളെയും സഹകരിപ്പിക്കുമോയെന്ന ചോദ്യത്തിന് ഇതിന് മുമ്ബ് വിഷയം ഉയര്‍ത്തിയപ്പോള്‍ അവരില്‍ നിന്നും അത്തരമൊരു സഹകരണമുണ്ടായിരുന്നില്ലെന്നായിരുന്നു ശശീന്ദ്രന്റെ മറുപടി.
നേരത്തെ വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാലക്കാട് ധോണിയിലും വയനാട് സുല്‍ത്താന്‍ബത്തേരിയിലും കാട്ടാന ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയായി നില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി വനംമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.