വഴിയില്‍ കിടന്നു കിട്ടിയ മദ്യമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കള്‍ക്കും അമ്മാവനും വിഷം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ പ്രതിയായ സുധീഷിന തെളിവെടുപ്പിനായി വീട്ടിലും സംഭവസ്ഥലത്തും കൊണ്ടുവന്നു


അടിമാലി: വഴിയില്‍ കിടന്നു കിട്ടിയ മദ്യമെന്ന് വിശ്വസിപ്പിച്ച് സുഹൃത്തുക്കള്‍ക്കും അമ്മാവനും വിഷം കലര്‍ത്തി നല്‍കിയ സംഭവത്തില്‍ പ്രതിയായ സുധീഷിന തെളിവെടുപ്പിനായി വീട്ടിലും സംഭവസ്ഥലത്തും കൊണ്ടുവന്നു.മദ്യം കഴിച്ച അപ്‌സരക്കുന്ന് പടയാട്ടില്‍ കുഞ്ഞുമോന്‍ (40)കഴിഞ്ഞ ദിവസം മരിച്ചിരുന്നു.സുധീഷിന്റെ സുഹൃത്തുക്കളായ മനോജ്, അനുകുമാര്‍ എന്നിവര്‍ കേട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് സുഹൃത്ത് മനോജിനോടുള്ള വ്യക്തിവൈരാഗ്യമാണ് മദ്യത്തില്‍ വിഷം കലര്‍ത്തുന്നതിന് കാരണമായതെന്ന് പ്രതി സുധീഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇന്നലെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ താന്‍ ചെയ്ത കാര്യങ്ങള്‍ കാണിക്കുകയും വിഷം നല്‍കാന്‍ പ്രേരിപ്പിച്ച സാഹചര്യം പറഞ്ഞു കൊടുക്കുകയം ചെയ്തു .മാസങ്ങള്‍ക്കു മുൻമ്പ് ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍ക്കുന്നതുള്‍പ്പെടെ പല ബിസിനസ്സുകളിലും പങ്കാളിയായ മനോജ് തനിക്ക് പണം തരാന്നുണ്ടെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വിളിച്ചവരുത്തി മദ്യം നല്‍കിയതെന്നും പറഞ്ഞു. എന്നാല്‍ പൊലീസ് മൊഴി പൂര്‍ണ്ണമായി വിശ്വാസത്തിലെടുക്കുന്നില്ല .മറ്റെന്തെങ്കിലും കാരങ്ങള്‍ ഉണ്ടോ എന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.